Latest NewsNewsFootballSports

യൂറോപ്പ ലീഗ്; ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. സ്പെയിനിൽ നടന്ന മത്സരത്തിൽ ഗ്രാനഡയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മന്ദഗതിയിൽ നീങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ കിട്ടിയ അവസരത്തിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. 31-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡാണ് യൂണൈറ്റഡിന് ലീഡ് നൽകിയത്. ഒരു ലോങ്ങ് പാസിലൂടെ ഗോളിന് വഴിയൊരുക്കിയതാവട്ടെ ലിൻഡെലോഫും.

ആദ്യ പകുതിയിൽ മറുപടി ഗോളിനായി ഗ്രനാഡയുടെ ഒരു ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 85-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു അവസരം ഗ്രനാഡ ഗോൾ കീപ്പർ സമർത്ഥമായി രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽട്ടി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിച്ചതോടെ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button