KeralaLatest NewsNews

വിദ്യാര്‍ത്ഥികളേ നിങ്ങള്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നതെന്തിന്, യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല പ്രശ്‌നം

സദാചാരക്കാരുടെ പ്രശ്‌നം തുറന്നു പറഞ്ഞ് ഫാത്തിമ തഹിലിയ

 

തിരുവനന്തപുരം: ഡാന്‍സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയ്ക്കും നവീനും ഐക്യദാര്‍ഢ്യവുമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹിലിയ. കുസാറ്റ് എസ്.എഫ്.ഐ യൂണിറ്റിന്റെ നടപടിയെ വിമര്‍ശിച്ചാണ് ഫാത്തിമ രംഗത്ത് എത്തിയിരിക്കുന്നത്. നവീന്റെയും ജാനകിയുടെയും ഡാന്‍സ് സംഘികള്‍ എതിര്‍ത്തതിന്റെ മൂലകാരണം ഡാന്‍സ് വിരുദ്ധതയല്ല മുസ്ലിം വിരുദ്ധതയാണ്. ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാന്‍സ് മത്സരം നടത്തി പ്രതിഷേധിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയാണെന്നും ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : ജാനകി-നവീന്‍ ഡാന്‍സ് വീഡിയോ, വിദ്വേഷ പ്രചാരകര്‍ക്ക് ചുട്ട മറുപടി

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഡാന്‍സ് സംഘികള്‍ എതിര്‍ത്തത് സദാചാര പ്രശ്‌നം കാരണമല്ല. നവീനും ജാനകിയും നാളെ ഒരുമിച്ച് മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചാലും സംഘികള്‍ പ്രകോപികതരാകും. ഒരു മുസ്ലിം ആണ്‍കുട്ടിയോട് ഹിന്ദു പെണ്‍കുട്ടി സൗഹൃദം സ്ഥാപിക്കുന്നതാണ് സംഘികളുടെ പ്രശ്‌നം. ഡാന്‍സ് വിരുദ്ധതയല്ല മുസ്ലിം വിരുദ്ധയാണ് മൂലകാരണം. ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാന്‍സ് മത്സരം നടത്തി പ്രതിഷേധിക്കുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണ്. ഉപരിപ്ലവമായ നാട്യപ്രകടനങ്ങളല്ല, വി.എസ് അച്യുതാനന്ദനും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ള ലൗ ജിഹാദ് പ്രചാരകരെ ആശയപരമായി നേരിടുകയാണ് വേണ്ടത്.

അഡ്വ. ഫാത്തിമ തഹിലിയ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button