KeralaLatest NewsNews

പവർ കട്ടിൽ വലഞ്ഞ് വിദ്യാർത്ഥികൾ; കെ​എ​സ്ഇബി വളഞ്ഞ് രക്ഷിതാക്കൾ

കു​പ്പി​വ​ള​വ്, കോ​യം​കു​ളം, നെ​ടു​വ, ഉ​ള്ള​ണം, മു​ണ്ടി​യ​ന്‍ കാ​വ് ഭാ​ഗ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ പ​ര​പ്പ​ന​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സിെ​ല​ത്തി​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി: സംസ്ഥാനത്ത് പ​രീ​ക്ഷാ ത​ലേ​ന്നും വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കെ.​എ​സ്.​ഇ.​ബി ഓ​ഫി​സിെ​ല​ത്തി പ്ര​തി​ഷേ​ധി​ച്ചു. എന്നാൽ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി രാ​ത്രി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്​ പ​രി​ഹ​രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

Read Also: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു

കു​പ്പി​വ​ള​വ്, കോ​യം​കു​ളം, നെ​ടു​വ, ഉ​ള്ള​ണം, മു​ണ്ടി​യ​ന്‍ കാ​വ് ഭാ​ഗ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്ക​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ പ​ര​പ്പ​ന​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സിെ​ല​ത്തി​യ​ത്. അ​സി. എ​ന്‍​ജി​നീ​യ​ര്‍ ഡോ. ​ബി​ജു​കു​മാ​ര്‍ രാ​ത്രി ത​ന്നെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​മെ​ന്നു​റ​പ്പ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പി​രി​ഞ്ഞു​പോ​യ​ത്. സി. ​ജ​യ​ദേ​വ​ന്‍, ടി. ​ശ്രീ​ധ​ര​ന്‍, ശ​ശി​ധ​ര​ന്‍ നെ​ടു​വ, ര​വി, വേ​ണു, വി​നോ​ദ് ക​ച്ചോ​ട്ടി​ല്‍, ഷി​ജു നെ​ടു​വ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button