KeralaLatest NewsNews

മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; ജലീൽ വിഷയത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ പ്രതികരിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ലോകായുക്ത വിധിയിൽ നിയമപരമായി കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്ത ഒരു നിയമസ്ഥാപനമാണ്. അവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിൽ നിയമപരമായ പരിശോധനയാണ് വേണ്ടത്. കെ.ടി ജലീൽ മന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നിയമപരമായ കാര്യങ്ങൾ നോക്കി ആ നിലയിൽ കാര്യങ്ങൾ നീക്കും. പ്രതിപക്ഷം മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് ആവശ്യപ്പെടുന്നതാണെന്നും വിജയരാഘവൻ പറഞ്ഞു.

Read Also  :  കടൽകടന്ന് ആദരം..; എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌ക്കാരം

ഇന്നലെയാണ് ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ ജനറൽ മാനേജരായി വഴിവിട്ട് നിയമിച്ചതിൽ ജലീൽ കുറ്റക്കാരനാണെന്ന ലോകായുക്ത വിധി പുറത്തുവന്നത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ബന്ധുവിനെ നിയമിക്കാൻ യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടെ മാറ്റം വരുത്തിയെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി തുടർ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button