COVID 19Latest NewsNewsIndia

മാസ്ക് ആവശ്യമില്ല, ഹനുമാന്‍ ചാലീസ ചൊല്ലുന്നുണ്ട്; കൊവിഡിനെ ‘തുരത്താനായി’ വച്ച്‌ പൂജ നടത്തി മന്ത്രി

വിമാനത്താവളത്തിന്‍റെ ഡയറക്ടര്‍ ആര്യമ സന്യാസിനും ജീവനക്കാര്‍ക്കുമൊപ്പമാണ് കൈകള്‍ കൊട്ടി പാട്ടുകള്‍ പാടി മന്ത്രി പൂജ നടത്തിയത്.

മധ്യപ്രദേശ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കുകയാണ് ഓരോ സംസ്ഥാനവും. എന്നാൽ മാസ്ക് പോലും വയ്ക്കാതെ കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ദേവി അഹല്യ ഭായ് ഹോല്‍ക്കറുടെ പ്രതിമക്ക് മുന്നിലാണ് ടൂറിസം മന്ത്രി ഉഷാ ഠാക്കൂർ കോവിഡിനെ തുരത്താന്‍ പൂജ ചെയ്തത്.

വിമാനത്താവളത്തിന്‍റെ ഡയറക്ടര്‍ ആര്യമ സന്യാസിനും ജീവനക്കാര്‍ക്കുമൊപ്പമാണ് കൈകള്‍ കൊട്ടി പാട്ടുകള്‍ പാടി മന്ത്രി പൂജ നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ. മാസ്ക് ധരിക്കാതെ പൊതു സ്ഥലത്ത് വന്നാല്‍ കോവിഡ് ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് താന്‍ ദിവസവും വീട്ടില്‍ ഹോമം നടത്താറുണ്ടെന്നും അതുകൊണ്ട് തന്നെ കോവിഡ് പിടികൂടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button