KeralaNattuvarthaLatest NewsNews

‘ഡോളർ കടത്ത്, സി.പി.എമ്മിലെ ഉന്നതര്‍ക്കും പങ്ക്, പി. ശ്രീരാമകൃഷ്ണൻ സ്പീക്കര്‍ പദവിയിൽ തുടരാൻ യോഗ്യനല്ല’; മുല്ലപ്പള്ളി

ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട് പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

‘ഡോളര്‍ കടത്തുമായി മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. തട്ടിപ്പുകാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്’. മുല്ലപ്പള്ളി വ്യക്തമാക്കി.

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചതെന്നും, കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്തരം ​ഗുരുതര ആരോപണം ഉയരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍കടത്തിലും സി.പി.എമ്മിലെ പല ഉന്നതര്‍ക്കും പങ്കുണ്ടെന്നും അത് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button