
കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി കൊച്ചിയിൽ ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് കോപ്റ്റർ ഇടിച്ചിറക്കിയത്. സമീപത്ത് ഹൈവെ കടന്നുപോകുന്നുണ്ട്. ചതുപ്പിൽ ഇടിച്ചിറക്കാൻ കഴിഞ്ഞതായി ഒഴിവായത് വലിയൊരു ദുരന്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. യൂസഫലിയും ഭാര്യയും മറ്റ് രണ്ട് പേരുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനുള്ള വരവിലാണ് സംഭവം.
പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ, യന്ത്രത്തകരാറ് മൂലം ഇതിനു സാധിച്ചില്ല. ചതുപ്പിലേക്ക് ഹെലികോപ്ടർ ഇടിച്ചിറക്കുകയായിരുന്നു. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്ററുള്ളത്.
Post Your Comments