Latest NewsKeralaIndia

എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നും, സമീപത്ത് ഹൈവേയും വീടും അടക്കമുള്ള ജനവാസ പ്രദേശങ്ങള്‍

പവര്‍ ഫെയ്‌ലറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ ഇടയാക്കിയത് എന്നാണ് പനങ്ങാട് പൊലീസ് നല്‍കുന്ന വിവരം.

കൊച്ചി: കൊച്ചിയില്‍ എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ ഒറ്റ ഒരു നിശ്ചയദാര്‍ഢ്യത്തില്‍. എൻജിൻ തകരാറു ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിരമായി സുരക്ഷിത സ്ഥാനത്ത് ഇടിച്ചിറക്കാനായി പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പവര്‍ ഫെയ്‌ലറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ ഇടയാക്കിയത് എന്നാണ് പനങ്ങാട് പൊലീസ് നല്‍കുന്ന വിവരം.

ഇതാണ് പൈലറ്റ് നല്‍കുന്ന വിവരമെന്നും പൊലീസ് വ്യക്തമാക്കി. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു മുതലാളി എം എ യൂസഫലിയും ഭാര്യയുമായിരുന്നു. അപകടത്തില്‍ ചതുപ്പില്‍ കുറച്ചു താഴ്ന്നു പോയ ഹെലികോപ്ടറില്‍ നിന്നും യൂസഫലിയെയും ഭാര്യയും അടക്കം പുറത്തിറക്കിയത് സഹ പൈലറ്റും നാട്ടുകാരനായ രാജേഷും ചേര്‍ന്നായിരുന്നു. അപകടത്തില്‍ പെട്ട യൂസഫലിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് ദൃക്‌സാക്ഷിയായ രാജേഷ് പറയുന്നത്.

അദ്ദേഹത്തിന് നടുവേദന ഉണ്ടെന്ന് മാത്രം പറഞ്ഞതെന്നും അയല്‍വാസി പറഞ്ഞു. അടുത്തുള്ള പനങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിച്ചതോടെ അവിടെ നിന്നും പൊലീസ് എത്തി ആ വാഹനത്തിലാണ് യുസഫലിയും ഭാര്യയും ആശുപത്രിയിലേക്ക് പോയത്. ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയ ശേഷം യൂസഫലി വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം. അപകട സമയം സ്ഥലത്ത് കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു.

ഇതും അപകടത്തിന് ഇടയാക്കിയോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം പാവങ്ങളുടെ അത്താണിയായ യൂസഫലിയെ അദ്ദേഹം ചെയ്ത നന്മയുടെ പേരില്‍ ദൈവം സഹായിക്കുകയായിരുന്നുവെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. പാവങ്ങളുടെ കണ്ണീരൊപ്പിയ ആ നല്ല മനുഷ്യനെ അങ്ങനൊന്നും ഈശ്വരന്‍ കൈവിടില്ലെന്നും ഇനിയും ഒട്ടെറെ പേര്‍ക്ക് ആശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് ദീര്ഘായുസ്സ് നൽകുമെന്നും മലയാളികള്‍ ഒന്നടങ്കം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button