Latest NewsNewsIndia

മദ്യശാല വേണോ? വേണ്ടയോ?; സ്ത്രീകളുടെ പരാതിയിൽ വോട്ടെടുപ്പ്, ഒടുവിൽ ഫലം വന്നപ്പോൾ എല്ലാവർക്കും സന്തോഷം

മദ്യശാല വേണ്ടോ എന്ന് വോട്ട് ചെയ്ത് തീരുമാനത്തിലെത്തി രാജസ്ഥാനിലെ ഒരു ഗ്രാമം

ജയ്പൂര്‍: മദ്യശാല വേണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തിന് വിലകൊടുത്ത് രാജസ്ഥാനിലെ ഒരു ഗ്രാമം. വോട്ടെടുപ്പിലൂടെയായിരുന്നു അന്തിമ തീരുമാനം. മദ്യശാല വേണ്ട എന്ന ജനങ്ങളുടെ തന്നെ തീരുമാനത്തെ കരഘോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്. ജയ്പൂരിലെ രാജ്‌സാമാന്‍ഡ് ജില്ലയിലാണ് സംഭവം.

തനേറ്റ ഗ്രാമത്തിലാണ് മദ്യശാല വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ വോടെടുപ്പ് നടന്നത്. മദ്യ ഉപയോഗത്തിനെതിരെ ഗ്രാമത്തിലെ സ്ത്രീകൾ കഴിഞ്ഞ ദിവസം പ്രചരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പ് നടത്തി ഗ്രാമത്തിൽ മദ്യശാല വേണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് ഗ്രാമവാസികൾ ഉറപ്പിച്ചത്.

Also Read:കൊലക്കേസ് പ്രതിയുടെ സംസ്കാരച്ചടങ്ങിന് നേതൃത്വം നൽകിയത് നേതാക്കൾ; വെട്ടിലായി സി.പി.എം, എതിർപ്പുമായി ജനം

വെള്ളിയാഴ്ച നടന്ന വോടെടുപ്പിന്റെ ഭാഗമാകാന്‍ ഏറെ താല്‍പര്യത്തോടെയാണ് ഗ്രാമത്തിലെ ആളുകള്‍ എത്തിയത്. രാജ്‌സാമാന്‍ഡ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോടെടുപ്പ്. രാജസ്ഥാന്‍ എക്‌സൈസ് നിയമം അനുസരിച്ചായിരുന്നു വോടെടുപ്പ്. 3245 പേരാണ് ഗ്രാമത്തില്‍ വോടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരുന്നത്. ഇതില്‍ 2206 പേരും മദ്യ ശാല വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 40 വോടുകള്‍ അസാധുവായപ്പോള്‍ 61 വോടുകളാണ് മദ്യശാല വേണമെന്ന നിലയില്‍ വന്നത്. മദ്യശാലയ്ക്ക് അടുത്തുള്ളവരിൽ നിന്നും വോട്ട് ചെയ്ത് ഭൂരിപക്ഷത്തിൻ്റെ തീരുമാനം അംഗീകരിക്കാമെന്നായിരുന്നു കരാർ. ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു.

ഏറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പ് പൂര്‍ത്തിയായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീക്ഷ ചൗഹാന്‍ പ്രതികരിക്കുന്നു. മദ്യപിച്ച്‌ വന്ന് വീടുകളിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതും പണം ധൂര്‍ത്തടിക്കുന്നതും സംബന്ധിച്ച്‌ നിരവധിപ്പേര്‍ പരാതിപ്പെട്ടതോടെയാണ് ദീക്ഷ ചൗഹാന്‍ ഇത്തരമൊരു മദ്യവിരുദ്ധ നിലപാട് സ്വീകരിച്ചത്. സ്ത്രീകൾ ഒരുമിച്ച് നിന്നാണ് ഈ തീരുമാനം പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button