Latest NewsNewsSportsTennis

ചാൽളിസ്റ്റൺ ഡബ്ല്യൂ ടി എ; വെറോണിക കുഡെർമെറ്റോവയ്ക്ക് കിരീടം

ചാൽളിസ്റ്റൺ ഡബ്ല്യൂ ടി എ ടെന്നീസ് ടൂർണമെന്റിൽ റഷ്യയുടെ വെറോണിക കുഡെർമെറ്റോവയ്ക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ ഡാങ്ക കോവിനിച്ചിനെ കീഴടക്കിയാണ് താരം കിരീടം ചൂടിയത്. സ്കോർ: 6-4, 6-2. ലോക റാങ്കിങ്ങിൽ 38-ാം സ്ഥാനത്തുള്ള കുഡെർമെറ്റോവ നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഡബ്ല്യൂ ടി എ കിരീടമാണിത്.

ഡബ്ല്യൂ ടി എ ടൂർണമെന്റിൽ പോലും തോൽവി വഴങ്ങാതെയാണ് കുഡെർമെറ്റോവ കിരീടം നേടിയത്. ഈയിടെ അവസാനിച്ച അബുദാവി ഓപ്പണിൽ കുഡെർമെറ്റോവ ഫൈനലിലെത്തിയിരുന്നെങ്കിലും ആര്യന സബലെങ്കയോട് പരാജയപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button