KeralaLatest NewsNews

വാഹനത്തിൽ നിന്നും പാചക വാതക സിലിണ്ടർ തെറിച്ചു വീണ് അഞ്ചു വയസുകാരന്റെ കാലൊടിഞ്ഞു

കോന്നി: ഗ്യാസ് ഏജൻസിയുടെ വാഹനത്തിൽ നിന്നും പാചക വാതക സിലണ്ടർ തെറിച്ചു വീണ് അഞ്ചു വയസുകാരന്റെ കാലൊടിഞ്ഞു. കോന്നിയിലാണ് സംഭവം. വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കവെയാണ് അഞ്ചു വയസുകാരന്റെ കാലിൽ സിലിണ്ടർ വീണത്. കോന്നി മരങ്ങാട് സോപാനത്തിൽ ബിജു കുമാറിന്റെ മകനായ രോഹിത്തിനാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രോഹിത്ത്.

Read Also: ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കോന്നി ഗവൺമെന്റ് എൽപിഎസിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയാണ് രോഹിത്ത്. റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിത്തിന്റെ വീട്. റോഡിലൂടെ പോയ ഐഒസി ഗ്യാസ് ഏജൻസിയുടെ വാഹനത്തിൽ നിന്നും ഗ്യാസ് സിലണ്ടർ തെറിച്ച് വീഴുകയായിരുന്നു. പുറകിലത്തെ ഡോർ തുറന്ന് മൂന്ന് സിലണ്ടറുകൾ റോഡിൽ വീണു. അതിലൊരെണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാറിൽ വീണത്.

ഇളകൊള്ളൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് സിലണ്ടറുകളെടുക്കാൻ പോയ വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read Also: വിശാല സഖ്യം രൂപീകരിച്ച ഇടതുപക്ഷം തൃണമൂലിന്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണ്; സിപിഎം പിബി അംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button