COVID 19Latest NewsNewsGulfOman

കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനിൽ കോവിഡ് ബാധിച്ചത് 1,335പേർക്ക്

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് ആകെ1,798 പേരാണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,335 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 174364 ആയി ഉയർന്നു.

785 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നത്. 154,771 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 759 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 250 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button