KeralaLatest News

“അവളെ വിശ്വസിച്ചത് ഏറ്റവും വലിയ തെറ്റ്” റംസിയുടെ സഹോദരിയിൽ നിന്ന് വിവാഹ മോചനം തേടി ഭർത്താവ് മുനീർ

നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്.

നൊന്തുപെറ്റ കുഞ്ഞിനെ തനിക്ക് വേണ്ടെന്നും കുഞ്ഞിനെ ആവശ്യപ്പെട്ടു വരില്ലെന്നും പോലീസ് സ്റ്റേഷനിൽ എഴുതി നൽകി ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അൻസി. അന്‍സിയുടെയും മുനീറിന്റെയും പ്രണയവിവാഹമായിരുന്നു. അന്‍സി പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് പ്രായപൂർത്തിയായപ്പോൾ വിവാഹാലോചനയുമായി മുനീർ എത്തിയെങ്കിലും സഹോദരി റംസിയുടെ വിവാഹം കഴിഞ്ഞ ശേഷം വിവാഹം നടത്തി കൊടുക്കാമെന്നാണ് അൻസിയുടെ മാതാപിതാക്കൾ മുനീറിനെ അറിയിച്ചത്.

തുടർന്ന് മുനീർ ഗൾഫിൽ പോകുകയും 5 വർഷത്തിന് ശേഷം തിരികെയെത്തി റംസിയുടെ പ്രതിശ്രുത വരന്റെ വീട്ടുകാരുടെ അനുവാദത്തോടെ അൻസിയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകൻ സഞ്ജുവിനൊപ്പം പോകുകയായിരുന്നു. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്.

ജനുവരി 17 ന് ഇയാള്‍ക്കൊപ്പം പോയ അന്‍സിയെ ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. എന്നാൽ 1 ലക്ഷം രൂപ മുടക്കി മുനീർ അൻസിയെ ജാമ്യത്തിലെടുക്കുകയായിരുന്നു. തുടർന്ന് അൻസി പറഞ്ഞ കഥ മുനീർ വിശ്വസിക്കുകയും ചെയ്തു. ഭാര്യാ ഭർതൃ ബന്ധത്തിനിടെ ഉണ്ടായ തർക്കത്തിൽ മുനീർ അടിച്ച ദേഷ്യത്തിൽ അൻസി സഞ്ജുവിനൊപ്പം മറ്റെവിടെയോ മാറി നിൽക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് അൻസി ഭർത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചത്.

ഇത് മുനീർ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്‍സിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി മനസ്സില്‍ അടക്കിവച്ചിരുന്ന സംശയങ്ങള്‍ മുനീര്‍ ചോദിച്ചു. അപ്പോഴാണ് അന്‍സി തനിക്ക് സഞ്ചുവിനെ ഇഷ്ടമാണെന്നും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനാണ് അന്ന് അങ്ങനെ പറഞ്ഞതെന്നും തുറന്നു പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ഭാവിയോര്‍ത്ത് അവന്റെ കൂടെ പോകരുതെന്ന് മുനീര്‍ അഭ്യര്‍ത്ഥിച്ചു. എന്നാൽ ഇതിനു ശേഷമാണു അക്ഷയ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് അൻസി വീടുവിട്ടത്.

അൻസിയും സഞ്ജുവും തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയത് തങ്ങളുടെ അഭിഭാഷകനൊപ്പം ആയിരുന്നു. ഇവിടെ വെച്ച് സ്വന്തം കുഞ്ഞിനെ കണ്ടെങ്കിലും കണ്ട ഭാവം പോലും അൻസി നടിച്ചില്ല. അൻസിയുടെ പിതാവ് ഇങ്ങനെ ഒരു മകൾ തനിക്കിനി ഇല്ല എന്ന് ആവർത്തിക്കുകയും ഇവളെ കല്ലെറിഞ്ഞു കൊല്ലണം എന്ന് കണ്ണീരോടെ പറയുകയും ചെയ്തു. ഭർത്താവ് മുനീറിനും ഇനി ഭാര്യയെ വേണ്ട എന്ന അഭിപ്രായമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button