KeralaLatest NewsNews

‘പുതിയ നോവൽ, ആട് ബിരിയാണിയുടെ ബാലാപാഠങ്ങൾ’; ജലീലിനും ബെന്യാമിനുമെതിരെ സെൽവരാജ്

തിരുവനന്തപുരം : കെ.ടി ജലീലിനെയും എഴുത്തുകാരൻ ബെന്യാമിനെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ആർ സെൽവരാജ്. ബെന്യാമിന്‍റെ പുസ്തകങ്ങൾ തനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ. സി.പി.എമ്മിന്‍റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിൻ ഉളുപ്പില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നും സെൽവരാജ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സെൽവരാജിന്റെ പ്രതികരണം.

Read Also  :  ജലീലിന് കൈത്താങ്ങായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ കൈമലര്‍ത്തേണ്ടി വന്നു

കുറിപ്പിന്റെ പൂർണരൂപം…………………….

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.  അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.

പുതിയ നോവൽ :

മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടൻ്റെ രുചി
5. മരുമോൻ്റെ ജോലി
6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്
7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താൻ
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.

Read Also  :  യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ്

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

https://www.facebook.com/rselvarajexmla/posts/287804266305544

shortlink

Related Articles

Post Your Comments

Related Articles


Back to top button