Latest NewsKeralaNewsDevotional

ഇത്തവണ ഇങ്ങനെ വിഷുക്കണി ഒരുക്കിയാല്‍

കുടുംബത്തിലെ മുതിര്‍ന്നവര്‍വേണം വിഷുവിന് കണിയൊരുക്കാന്‍. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത്. ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക, പൊതിച്ച നാളികേരം,മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ചക്കയും നാളികേരവും ഗണപതിയുടെ ഇഷ്ടഭക്ഷണമാണ്. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയങ്കരമാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവി സങ്കല്‍പ്പത്തില്‍ വയ്ക്കുന്നതാണ് .

ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചു ഓട്ടുരുളിയുടെ നടുക്കായി വാല്‍ക്കണ്ണാടി വയ്ക്കുക. അതില്‍ സ്വര്‍ണ്ണമാല ചാര്‍ത്തുക. കണിക്കൊന്നപ്പൂക്കള്‍ വയ്ക്കുക. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും, കൊന്നപ്പൂക്കള്‍ കിരീടമായും വാല്‍ക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കല്‍പ്പം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുതാലത്തില്‍ അലക്കിയ കസവുമുണ്ട്,ഗ്രന്ഥം,കുങ്കുമച്ചെപ്പ്,കണ്മഷി,വെറ്റിലയില്‍ നാണയത്തുട്ടും പാക്കും എന്നിവ വയ്ക്കുക.

നവധാന്യങ്ങളും വയ്ക്കുന്നത് നന്ന്. പച്ചക്കറി ഫലങ്ങള്‍ എന്നിവയുമാകാം. പീഠത്തില്‍ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ ,കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button