Latest NewsIndiaNews

പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകൾ നേർന്ന് അമിത് ഷാ

ന്യൂഡൽഹി: കേരളീയ ജനതയ്ക്ക് വിഷു ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശംസ. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് മൂന്ന് കോടിയോളം രൂപയുടെ ഹാഷിഷ് ഓയിൽ; ഒരാൾ അറസ്റ്റിൽ

കേരളത്തിലെ സഹോദരി സഹോദരന്മാർക്ക് ഹൃദയംഗമമായ വിഷു ആശംസകൾ. പുതുവർഷം എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയന്ന് പ്രാർത്ഥിക്കുന്നു- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷു ദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്നിരുന്നു. എല്ലാ കേരളീയർക്കും വിഷുദിനാശംസകൾ നേരുന്നുവെന്നും പുതുവർഷം എല്ലാവർക്കും ആയുരാരോഗ്യം നൽകുന്നതാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Read Also: വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു; വിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ്; വൈറലായി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button