KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രോഗമുക്തി നേടിയ സാഹചര്യത്തിൽ അദ്ദേഹത്തെ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസാചർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു

ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായത്. അ‌ദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ അദ്ദേഹം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി വിടുന്നെങ്കിലും കുറച്ചു ദിവസങ്ങൾ കൂടി അ‌ദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ ഒരുമിക്കണം; ലോകരാജ്യങ്ങൾ ഒരുപോലെ ജാഗ്രത കാട്ടണമെന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകൻ മുഹമ്മദ് റിയാസിനും കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ റിയാസിന്റെ പിതാവിന് കോവിഡ് പോസിറ്റീവായി ഐസിയുവിൽ തുടരുന്നതിനാൽ ഇരുവരും ഇന്ന് ആശുപത്രി വിടില്ല.

അതേസമയം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായി. രോഗലക്ഷണമില്ലാത്തതിനാൽ ഇവർ വീട്ടിൽ നീരീക്ഷണത്തിൽ തുടരും.

Read Also: ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സ്‌ക്കായി പണം പിൻവലിക്കാം; വിശദാംശങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button