Latest NewsNewsIndia

കോവിഡ് വ്യാപനത്തിന് തടയിടാൻ ഒരുമിക്കണം; ലോകരാജ്യങ്ങൾ ഒരുപോലെ ജാഗ്രത കാട്ടണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് തടയിടാൻ ലോകാരാജ്യങ്ങളോട് ഒത്തൊരുമിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ കീഴടക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ ജാഗ്രതകാട്ടണമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിതീവ്രമാകുന്നു എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Read Also: പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകൾ നേർന്ന് അമിത് ഷാ

നേരത്തേയുണ്ടായ പിഴവുകൾ പരിഹരിച്ച് എല്ലാ രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനാണ് പരിശ്രമിക്കേണ്ടത്. അതിനായി നൂതനമായ പദ്ധതികളും അവബോധന പരിപാടികളും നടപ്പാക്കണം. ലോകം നിരവധി മഹാമാരികളെ മുൻപും നേരിട്ടിട്ടുണ്ട്. കോവിഡിന് മുൻപ് ലോകം മഹാമാരിയെ നേരിട്ടിട്ട് ഒരു നൂറ്റാണ്ടായി. ഇപ്പോൾ കോവിഡാണ് പുതിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ എല്ലാ ശാസ്ത്രജ്ഞരും വിദഗ്ധന്മാരും പ്രയത്നത്തിലും ഗവേഷണത്തിലുമാണ്. ജനങ്ങളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്. പൊതുസമൂഹം നിയന്ത്രണത്തോടെ ജീവിക്കേണ്ടതാണ് പ്രധാനം. അതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും വാക്സിൻ വിതരണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് മൂന്ന് കോടിയോളം രൂപയുടെ ഹാഷിഷ് ഓയിൽ; ഒരാൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button