KeralaLatest NewsNews

എതിരാളി ഒട്ടും സീരിയസ് അല്ലായിരുന്നു, കായംകുളത്ത് പ്രതിഭ തന്നെ വിജയിക്കുമെന്ന് ജി സുധാരകൻ

ആലപ്പുഴ : ആലപ്പുഴയില്‍ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തുമെന്ന് മന്ത്രി ജി സുധാകരന്‍. കായംകുളത്ത് നടന്നത് നല്ല മത്സരമായിരുന്നു. പ്രതിഭ തന്നെ വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

‘കായംകുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളെജ് തിരഞ്ഞെടുപ്പ് പ്രചരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ – ജി സുധാകരന്‍ ചോദിച്ചു.

Read Also :  രണ്ടാം തരംഗത്തിൽ ഞെട്ടി രാജ്യം; ഏറ്റവും വലിയ പ്രതിദിന വർദ്ധനവ്, 24 മണിക്കൂറിനുള്ളിൽ 1.84 ലക്ഷം കേസുകൾ

അമ്പലപ്പുഴയിലും ആലപ്പുഴയിലും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കായംകുളം അടക്കം ആലപ്പുഴ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button