Latest NewsNewsIndia

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ; കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളീയർക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ലോകമെമ്പാടുമുള്ള എല്ലാ കേരളീയർക്കും വിഷു ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കോവിഡിലും ആക്റ്റീവ് ആണ് ചാണ്ടി സാർ ; മമ്മൂട്ടിയും മോഹൻലാലും വരെയുണ്ട് സുഖവിവരം അന്വേഷിക്കാൻ

എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കെല്ലാവർക്കും ആയുരാരോഗ്യവും സന്തോഷവും നൽകുന്നതാകട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

Read Also: വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു; വിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ്; വൈറലായി വീഡിയോ

കോവിഡ് കാലത്തും വിഷുപ്പുലരിയെ അതിന്റെ തനിമയോടെ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് കേരളീയർ. എല്ലാ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഒഴിഞ്ഞ് ഒരു പുതുപുലരിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button