KeralaCinemaLatest NewsNewsEntertainment

നടൻ വിഷ്ണു വിശാലും ജ്വാല ഗുട്ടയും ജീവിതത്തിൽ ഒന്നിക്കുന്നു; വിവാഹ തീയതി പുറത്തുവിട്ട് താരം

രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്ന വിവരമാണ് പുറത്തു വരുന്നത്.

വിഷ്ണുവും ജ്വാലയും തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 22നാണ് ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം വിവാഹനിശ്ചയം നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ജ്വാലയുടെ കഴിഞ്ഞ ജന്മദിനത്തിലാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്.

ഇരുവരുടേയുംരണ്ടാം വിവാഹമാണിത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്. ജ്വാല ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button