Latest NewsNewsIndia

ഓക്‌സിജന്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

 

ഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്സിജന് ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ വെറുതെ പാഴാക്കാതെ യുക്തിസഹമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

Read Also : ‘കൊവിഡ് ഇല്ലാത്ത രാജ്യം ചൈന, വരൂ നമുക്ക് ചൈനയിലേക്ക് പോകാം’; കുംഭമേളയെ പരിഹസിച്ച് രാം ഗോപാൽ വർമ

കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ദ്ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാദ്ധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button