KeralaNattuvarthaLatest NewsNews

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന; മന്ത്രി ജി സുധാകരനെതിരെ പരാതിയുമായി മുന്‍ പഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ

എസ്‌എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുവതിയാണ് പരാതികാരി

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ പരാതി. മന്ത്രിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് പരാതിയ്ക്ക് അടിസ്ഥാനം. മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുവതി പരാതി നൽകിയത്.

കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും മുൻപ് പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button