KeralaLatest NewsNews

കേരളാ ലോകായുക്തയെ ആക്രമിച്ച വ്യക്തിക്കെതിരെ നടപടി ഉണ്ടാകണം; അബ്ദുൽ അസീസിനെതിരെ എം ആർ അഭിലാഷ്

കേരളാ ലോകായുക്ത നിയമത്തിന്റെ പത്തൊമ്പതാം വകുപ്പനുസരിച്ച് ലോകായുക്ത എന്ന അഴിമതി നിർമാർജന സ്ഥാപനത്തിന് കോടതിയലക്ഷ്യാധികാരങ്ങളുണ്ടെന്നും അഭിലാഷ് പറഞ്ഞു.

തിരുവനന്തപുരം: കേരളാ ലോകായുക്തയുടെ പദവി അലങ്കരിക്കുന്ന ന്യായാധിപൻ, കെ ടി ജലീലിനെതിരെ ​ഗൂഡാലോചന നടത്തിയെന്ന ആരോപണത്തെ വിമർശിച്ച് അഭിഭാഷകൻ എം ആർ അഭിലാഷ്. ഐഎൻഎൽ പ്രതിനിധിയായ എൻ കെഅബ്ദുൽ അസീസ് നടത്തിയ പരാമർശത്തിനെതിരെയാണ് അഭിലാഷ് രം​ഗത്തെത്തിയിരിക്കുന്നത്. വായിൽ വരുന്നതെന്തും ടെലിവിഷൻ വേദിയിലൂടെ വിളിച്ചു പറയുന്ന, വ്യക്തിഹത്യ നടത്തുന്ന ഒരു പ്രവണതയുടെ വികൃതമുഖം ആണ് അയാൾ പ്രദർശിപ്പിച്ചത്. മതവും രാഷ്ട്രീയവും എല്ലാം ബഹുമാനപ്പെട്ട ലോകായുക്തയിൽ ആരോപിക്കപ്പെടുകയുണ്ടായി. കേരളാ ലോകായുക്ത നിയമത്തിന്റെ പത്തൊമ്പതാം വകുപ്പനുസരിച്ച് ലോകായുക്ത എന്ന അഴിമതി നിർമാർജന സ്ഥാപനത്തിന് കോടതിയലക്ഷ്യാധികാരങ്ങളുണ്ടെന്നും അഭിലാഷ് പറഞ്ഞു.

ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

കേരളാ ലോകായുക്തയെ ആക്രമിച്ച വ്യക്തിക്കെതിരെ നടപടി ഉണ്ടാകണം.
കഴിഞ്ഞ ദിവസം (14.04.2021) പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ്അവർ യൂട്യൂബിൽ പിന്നീട് കാണുകയുണ്ടായി. ആ സംവാദത്തിൽ പങ്കെടുത്ത ഐ എൻ എൽ എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ ശ്രീ എൻ . കെ .അബ്ദുൽ അസീസ് എന്ന വ്യക്തി ലോകായുക്തയുടെ പദവി അലങ്കരിക്കുന്ന ന്യായാധിപനെ പേരെടുത്തു പരാമർശിച്ചത്തിനു ശേഷം അദ്ദേഹം ശ്രീ കെ.ടി .ജലീലിനെതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുകയുണ്ടായി വായിൽ വരുന്നതെന്തും ടെലിവിഷൻ വേദിയിലൂടെ വിളിച്ചു പറയുന്ന, വ്യക്തിഹത്യ നടത്തുന്ന  ഒരു പ്രവണതയുടെ വികൃതമുഖം ആണ് അയാൾ പ്രദർശിപ്പിച്ചത്. മതവും രാഷ്ട്രീയവും എല്ലാം ബഹുമാനപ്പെട്ട ലോകായയുക്തയിൽ ആരോപിക്കപ്പെടുകയുണ്ടായി.

Read Also: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം; 10 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

കേരളാ ലോകായുക്ത നിയമത്തിന്റെ പത്തൊമ്പതാം വകുപ്പനുസരിച്ചു ലോകായുക്ത എന്ന അഴിമതിനിർമാർജനസ്ഥാപനത്തിനു കോടതിയലക്ഷ്യാധികാരങ്ങളുണ്ട്. 1971 ഇലെ കോടതി അലക്ഷ്യ നിയമപ്രകാരം ഹൈക്കോടതിക്കു സമാനമായ വ്യാപകാധികാരങ്ങൾ ആണ് ലോകായുക്തക്ക് കരഗതമായിരിക്കുന്നത്. കോടതിയലക്ഷ്യ നിയമപ്രകാരം ആറുമാസം വരെ തടവ് ശിക്ഷാർഹമായ അപവാദപ്രചരണവും അപകീർത്തിയും ആണ് ഈ വ്യക്തി മേൽപ്പറഞ്ഞ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയുടെ പരിധിയിൽ വരുന്ന ആരോപണത്തിലൂടെ നടത്തിയിരിക്കുന്നത്.
ഈ വ്യക്തിക്കെതിരെ ലോകായുക്തക്ക് സ്വമേധയാ കേസെടുക്കാവുന്നതാണ്. സംവാദത്തിന് വിഷയമായ വിധിക്കു വഴിതെളിച്ച ഹർജിക്കാരനും കോടതിയെ സമീപിക്കുവാൻ കഴിയുന്നതാണ്. ഇത്തരക്കാരെ സ്വമേധയാ അലക്ഷ്യ നടപെടിയെടുക്കാതെ വെറുതെ വിട്ടാൽ , അത് നിയമവാഴ്ചക്ക് ഉള്ള വെല്ലുവിളിയായി ഇനിയും ഉയർന്നു വരും.

ഞാൻ ഒരു വ്യക്തിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെ അല്ല വിമർശിക്കുന്നത്. അയാളുടെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി മാത്രമാണ് ചൂണ്ടിക്കാട്ടുന്നത് . കോടതി വിധികൾ വിമർശിക്കപ്പെടേണ്ടവ ആയിരിക്കാം .കോടതികളോ ന്യായാധിപരോ വീഴ്ചക്കതീതരല്ല.വിധിയോട് വിയോജിപ്പുണ്ടെങ്കിൽ ഭരണഘടനാകോടതികളെ സമീപിക്കാം. പക്ഷെ ന്യായാധിപർ അക്രമിക്കപ്പെടേണ്ടവർ അല്ല. രാഷ്ട്രീയവ്യത്യാസമെന്യേ രാഷ്ട്രീയഭേദമന്യേ ഈ അധമപ്രവൃത്തിയെ അപലപിക്കുവാൻ നിയമവാഴ്ച്ചയിൽ വിശ്വസിക്കുന്നവർ തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button