KeralaLatest NewsNews

വിവാഹമോചനം നടപ്പിലാക്കാൻ മുസ്ലിം സ്ത്രീകൾക്ക് ഇനി ഭർത്താവിന്റെ അനുവാദത്തിന് കാത്തുനിൽക്കേണ്ട; കോടതിയുടെ ചരിത്ര വിധി

കൊച്ചി: മുസ്‌ളീം പുരുഷന്മാര്‍ക്ക് അനുവദിക്കുന്ന തലാക്കിന് തുല്യമായ ഖൂല മുസ്ലിം സ്ത്രീകൾക്കും ഉപയോഗപ്പെടുത്താമെന്ന് കോടതി.
മുത്തലാഖ് നിയമം മൂലം നിരോധിച്ചെങ്കിലും മുസ്‌ളീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്ത് ഭര്‍ത്താവിനെ പരിത്യജിക്കാന്‍ അനുവദിക്കുന്ന ‘ഖൂല’ നിയമപരമായി അനുവദിച്ച്‌ കേരളാ ഹൈക്കോടതി. ജസ്റ്റീസ് എ മുഹമ്മദ് മുസ്താക്കും ജസ്റ്റീസ് സിഎസ് ഡയസും ചേര്‍ന്ന ബഞ്ചാണ് നിരീക്ഷണം നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. 1972 ലെ കെസി മൊയിന്‍ നഫീസാ കേസിലാണ് പുരുഷന്മാര്‍ക്ക് സ്ത്രീകളെ പരിത്യജിക്കാനുള്ള തലാക്ക് നിയമപരമായി അനുവദിച്ചു കൊടുത്തത്. എന്നാല്‍ അതിന് സ്ത്രീകള്‍ക്ക് അവകാശം നല്‍കയിയുമില്ല. മുസ്‌ളീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്ത് ഭര്‍ത്താവിനെ വിവാഹമോചനം നടത്തുന്നതിനെ അന്ന് വിധിയിലൂടെ കോടതി എതിര്‍ക്കുകയും ചെയ്തു.
ഈ കാരണത്താല്‍ പുരുഷനില്‍ നിന്നും കിട്ടുന്ന തലാക്കിനെതിരേ സ്ത്രീകള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അപ്പീലുകള്‍ പരിഗണിക്കേണ്ടി വരികയും ചെയ്തിരുന്നു.

Also Read:സ്റ്റോക്ക് കുറവ്; തിരുവനന്തപുരമടക്കം 5 ജില്ലകളിൽ മെഗാ വാക്സീനേഷൻ മുടങ്ങും

ഷരിയ നിയമംഅനുസരിച്ച മുസ്‌ളീം സ്ത്രീകള്‍ക്ക് കല്‍പ്പിച്ച്‌ നല്‍കിയിട്ടുള്ള വിവാഹമോചനം തലാക്ക് ഇ താഫ് വിക്, ഖൂല, മുബാര എന്നിവയായിരുന്നു 1939 ലെ മുസഡിസൊല്യൂഷന്‍ ഓഫ് മുസഌം മാര്യേജജ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്തിരുന്നത്. വിവാഹകരാറില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവ് ലംഘനം കാട്ടിയാല്‍ ഭാര്യയ്ക്ക് നേടാവുന്നതാണ് തലാഖ് ഇ ടാഫ്‌വിസ്.
സമാന രീതിയില്‍ നേരിട്ട് ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെടുത്താന്‍ ഏകപക്ഷീയമായി അവകാശം നല്‍കുന്നതാണ് ഖൂല. ഇത് നടപ്പാക്കാന്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നില്ല. അതേസമയം ഖൂല പ്രകാരം വിവാഹമോചിതയാകുന്ന സ്ത്രീയ്ക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം അവകാശപ്പെടാന്‍ അധികാരമില്ല. അങ്ങിനെ വന്നാല്‍ ഭര്‍ത്താവിന് കോടതിയില്‍ പോകാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button