KeralaNattuvarthaLatest NewsIndiaNews

തമ്പാനൂർ ഡ്രൈനേജ് പ്രശ്നം ചർച്ചയാകുന്നു, ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്കിൽ യുവാവിന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വലിയ തോതിലുള്ള പ്രധിഷേധമാണ് തലസ്ഥാനത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. തമ്പാനൂരിലെ ട്രെയിനേജ് ബ്ളോക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ വലിയ തോതിലുള്ള ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജു കെ മധുവും, സാമൂഹിക പ്രവർത്തകൻ ജി മോൻ കല്ലുപുരയ്ക്കൽ എന്നിവരാണ് റോഡിൽ പാ വിരിച്ചും കട്ടിലിട്ടും ഡ്രൈനേജ് ബ്ലോക്കിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് സ്ഥലം മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചെങ്കിലും അതിന് മറുപടിയായി രൂക്ഷ വിമർശനമാണ് അജു കെ മധു തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. അജു കെ മധു വെള്ളനാട് ബ്ലോക്കിലെ പറണ്ടോട് ഡിവിഷനിലെ സ്വാതന്ത്ര്യ സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ടായിരുന്നു.

Also Read:ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, മൃതദേഹങ്ങള്‍ സംസ്കരിക്കാൻ ഇടമില്ല: കോവിഡ് പ്രതിസന്ധി രൂക്ഷം

പോസ്റ്റിന്റെ പൂർണ്ണരൂപം

വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ മാത്രമല്ല,
വസ്തുതകൾ വളച്ചൊടിക്കാനും മാധ്യമങ്ങൾക്കും അധികാരികൾക്കും കഴിയും എന്നതിനുള്ള ഉദാഹരണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
ഇന്നലെ തന്നെ സത്യാവസ്ഥ തിരിച്ചറിഞ്ഞു ജനങ്ങൾ ഒപ്പം നിന്നതുതന്നെ ഞങ്ങൾക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.

എന്നാൽ ഇന്ന് അതേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനോരമ അധികാരികൾക്കൊപ്പം നിലയുറപ്പിച്ചു നൽകിയ തെറ്റായ വാർത്തയുടെ ചിത്രമാണ് രണ്ടാമത്.

“ഓടകളുടെ അറ്റകുറ്റപണി നടക്കുന്നതിനിടെ ആയിരുന്നു പ്രതിക്ഷേധം ” എന്ന ഒറ്റ പ്രസ്താവനയിൽ തന്നെ ഞങ്ങളുടെ ആത്മാർത്ഥയെ, ജനങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസത്തെ തകർക്കുക എന്നതല്ലാതെ എന്താണ് ലക്ഷ്യം വെക്കുന്നത്?
തിരുവനന്തപുരം മേയർ fb യിൽ എഴുതിയ പോസ്റ്റിന്റെ അവസാന ഭാഗമാണ് മറ്റൊന്ന്.

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സ്വീകരിക്കുന്ന അക്രമപരമല്ലാത്ത സമരമെങ്ങനെയാണ് പ്രഹസനമാവുക?

പ്രതികരിക്കുന്നവരെ മോശക്കാരാക്കുക വഴി എന്ത് സന്ദേശമാണ് നിങ്ങൾക്ക് നൽകാനാവുക??

ആദ്യമായി അല്ല ഇതേ വിഷയത്തിൽ പ്രതിക്ഷേധിക്കുന്നത് എന്നകാര്യം ഇന്നലത്തെ പോസ്റ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു.
സമരം പ്രഹസനമായി നടത്തി ശീലിച്ചവർക്ക് പലതും തോന്നുക സ്വാഭാവികം.
വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കാര്യങ്ങൾ കൈവിട്ട് പോയി എന്ന് മനസ്സിലായപ്പോൾ മേയറിനെതിരെയുള്ള ഒരു സമരമായി ഇതിനെ മാറ്റുവാൻ വെമ്പൽ കൊള്ളുമ്പോൾ പ്രധാന പ്രശ്നം നിങ്ങൾ തന്നെ മൂടിവയ്ക്കുകയല്ലേ ചെയ്യുന്നത്?

ലൈവായി ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മേയറും മനോരമയും പറയുന്ന ഈ “സമര പ്രഹസനം”.

അതുകൊണ്ടുതന്നെ ആരെയാണ് നിങ്ങൾ കബളിപ്പിക്കാൻ ശ്രമിക്കുന്നത്?
ഒരു JCB കാണിച്ചു പരിഹാരം ഉണ്ടാക്കും എന്നുപറയാൻ നാണമില്ലേ?

വർഷങ്ങളായി നഗരസഭ ആരുടെ അധികാരത്തിനു കീഴിൽ ആണെന്ന് ന്യായീകരിക്കുന്നവർ ചിന്തിക്കണം.
ന്യായീകരണമല്ല ഞങ്ങൾക്കാവശ്യം.
ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയാത്തതിനാൽ അധികകാലം നുണകൾ പ്രചരിപ്പിക്കാൻ നിങ്ങൾക്കാവില്ല.

1മില്യൺ കാഴ്ചക്കാർ.
ആറായിരത്തി ഇരുന്നൂറിലധികം ഷെയറുകൾ.
ഒന്നുറപ്പുണ്ട് ഇനിയും ദുർഗന്ധം വമിച്ചു ഇതേ റോഡ് ഈ അവസ്ഥയിൽ തുടരുമ്പോൾ നിങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഞങ്ങൾ ഒറ്റപ്പെടില്ല.
സത്യം തിരിച്ചറിഞ്ഞ പ്രതികരണശേഷിയുള്ള ഒരു ജനത ഒപ്പമുണ്ടാകും.
അന്ന് അതും പ്രഹസനമാണെന്ന് പറയാനുള്ള ചങ്കൂറ്റം അധികാരികളും മാധ്യമങ്ങളും കാണിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button