Latest NewsNewsInternational

കോവിഡ് വ്യാപനം, ടോക്യോ ഒളിമ്പിക്‌സ് നടത്തുമോ എന്നതിനെ കുറിച്ച് സംഘാടകര്‍

ടോക്യോ: കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് വീണ്ടും മാറ്റിവെയ്‌ക്കേണ്ടി വന്നേക്കും . രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്പിക് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു.

Read Also : മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കും; വി. മുരളീധരന്‍

കോവിഡ് വ്യാപനത്തോടെ 2020-ല്‍ നടത്തേണ്ടിയിരുന്ന ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്സ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ തരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തവണ ഒളിമ്പിക്സ് റദ്ദാക്കേണ്ടിവരും. ജപ്പാനില്‍ ഉടനീളം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയില്‍ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button