Latest NewsIndia

മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു

ന്യൂഡൽഹി∙ മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ദില്ലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

സിബിഐ ഡയറക്ടര്‍ പദവിക്ക് പുറമെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പദവിയും വഹിച്ചിട്ടുണ്ട്. 2012 മുതൽ 2014വരെ സിബിഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൽക്കരി അഴിമതി കേസിൽ ആരോപണ വിധേയനായിരുന്നു രഞ്ജിത് സിൻഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button