COVID 19Latest NewsNewsIndia

കേന്ദ്രമന്ത്രാലയങ്ങളുടെ കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം: ആരോഗ്യമന്ത്രാലയം

പൊതുജനങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Also Read: പഴുതടച്ച പ്രതിരോധം ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ഓക്‌സിജൻ ലഭ്യത അവലോകനം ചെയ്ത് പ്രധാനമന്ത്രി

കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രത്യേക വാർഡുകളോ ബ്ലോക്കുകളോ സ്ഥാപിക്കാൻ ആരോഗ്യമന്ത്രാലയം എല്ലാ കേന്ദ്രമന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് പ്രത്യേക പരിചരണം ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കണം. ഈ ആശുപത്രികളിൽ പ്രത്യേക എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ഉണ്ടായിരിക്കണം. കൂടാതെ, ആരോഗ്യ പ്രവർത്തകർക്കൊപ്പം ഓക്‌സിജൻ സപ്പോർട്ടുള്ള കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, പ്രത്യേക ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

കേന്ദ്രമന്ത്രാലയങ്ങൾക്ക് കീഴിലുള്ള ആശുപത്രി വാർഡുകളിലും ബ്ലോക്കുകളിലും പൊതുജനങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത്തരം ആശുപത്രി വാർഡുകളുടെയും ബ്ലോക്കുകളുടെയും വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ഏകോപനത്തിന് അതാത് സ്ഥലങ്ങളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്താനും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button