Latest NewsNewsInternational

31കാരനായ ഗണിതശാസ്ത്ര വിദഗ്​ധന്‍ നദിയില്‍ മരിച്ചനിലയില്‍

കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിട്ടും കത്തിചുഴറ്റി ഭീഷണിപ്പെടുത്തിയും എലവേറ്ററിനുളളില്‍ രക്തം പുരട്ടിയുമൊക്കെ ഇയാള്‍ വിചിത്ര സ്വഭാവം കാട്ടിയിരുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധന്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 31കാരനായ ഷുവ്രോ ബിശ്വാസിനെ തിങ്കളാഴ്ചയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷുവ്രോക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടിട്ടില്ലെന്ന്​ പൊലീസുകാരെ ഉദ്ദരിച്ച്‌​ ന്യൂയോര്‍ക്ക്​ പോസ്റ്റ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

അതേസമയം ഷുവ്രോ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്‍റിന്‍റെ മാനേജ്‌മെന്‍റ്​ ഫെബ്രുവരിയില്‍ ഇയാള്‍ക്കെതിരെ മാന്‍ഹാട്ടനിലെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നെന്നു ഒരു പത്രം റിപ്പോര്‍ട്ട്​ ചെയ്യുന്നു. കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിട്ടും കത്തിചുഴറ്റി ഭീഷണിപ്പെടുത്തിയും എലവേറ്ററിനുളളില്‍ രക്തം പുരട്ടിയുമൊക്കെ ഇയാള്‍ വിചിത്ര സ്വഭാവം കാട്ടിയിരുന്നെന്നും അതിനാൽ ഇയാളെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

shortlink

Post Your Comments


Back to top button