Latest NewsKeralaIndia

കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്‌സില്‍ നിന്ന്

രാജ്യത്തെ നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് ഇതിന് പണം അനുവദിക്കുക. ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടാതെ, 50,000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. രാജ്യത്തെ നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

read also: മടക്കയാത്രയിലും വിവാദം: മുഖ്യമന്ത്രി മടങ്ങിയത് പിപിഇ കിറ്റ് പോലും ധരിക്കാത്ത കോവിഡ് പോസിറ്റീവായ ഭാര്യയ്ക്കൊപ്പം

കേരളത്തെ കൂടാതെ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍‌പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button