KeralaNattuvarthaLatest NewsNews

കാട്ടുപൂച്ചയാണെന്ന് കരുതി; അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് രക്ഷിക്കുന്നതിടയിൽ അജ്ഞാത ജീവി രക്ഷപ്പെട്ടോടി

കടയ്ക്കല്‍: കിണറ്റില്‍ നിന്നു രക്ഷപ്പെട്ട അജ്ഞാത ജീവി അഗ്‌നിരക്ഷാ സേനയെ വെട്ടിച്ചു കടന്നു കളഞ്ഞു. കാട്ടുപൂച്ചയുമായി രൂപ സാദൃശ്യം ഉള്ളതാണ് ജീവി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കടയ്ക്കല്‍ കുറ്റിക്കാട് സൗപര്‍ണികയില്‍ ശശിധരന്റെ വീട്ടിലെ കിണറ്റിലാണ് ജീവി വീണത്. വിവരം ലഭിച്ച അഗ്‌നിരക്ഷാ സേന എത്തി. വല ഉപയോഗിച്ചു ജീവിയെ കരയ്‌ക്കെത്തിച്ചു.

Also Read:പുരുഷന്മാർക്കും സ്തനാർബുദം വരാം; സ്ത്രീകളിലെന്നപോലെ പുരുഷന്മാരിലും സ്തനാർബുദം വർധിക്കുന്നു

കിണറിന്റെ വക്കില്‍ എത്തിയപ്പോള്‍ ജീവി കടന്നു. കാട്ടൂപൂച്ചയാണെന്നു കരുതുന്നു. ഫയര്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദ്കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ എസ്.ജെ. ശ്രീനാഥ്, ആര്‍.എസ്. രാഗേഷ്, വി.ഒ. അനുമോന്‍, എ. സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷപ്പെട്ടോടിയ ജീവി സമീപവാസത്ത് ആക്രമങ്ങൾ ഉണ്ടാക്കുമോ എന്നതാണ് പ്രദേശവാസികളുടെ പേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button