Latest NewsNewsIndia

‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിച്ച് വീഡിയോ പങ്കുവെച്ച കേസ്; 6 പേർ അറസ്റ്റിൽ

ലക്നൗ : പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ളതാണ് വീഡിയോ.

കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം യുവാക്കളടങ്ങുന്ന സംഘം ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മുസാഫർനഗർ ജില്ലയിലെ ചന്ദസിന ഗ്രാമത്തിൽ നിന്നുള്ളവരാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഗ്രാമവാസികളായ ഷാദാബ്, ഫിറോസ് എന്നിവരടക്കം 15 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also  :  ‘കൂച്ച് ബിഹാറിൽ മൃതദേഹങ്ങളുമായി റാലി നടത്തണം’; ശബ്ദ സന്ദേശം മമതയുടേത് തന്നെയെന്ന് കുറ്റസമ്മതം നടത്തി തൃണമൂൽ

സംഭവത്തിൽ പ്രതിഷേധവുമായി ഗ്രാമവാസികളും രംഗത്തെത്തിയിട്ടുണ്ട് . ബുധനാഴ്ച രാത്രി മുതൽ തന്നെ ഈ യുവാക്കൾ ഒരു ട്രാക്ടറിൽ ഇരുന്നു പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച് ഗ്രാമത്തിൽ കറങ്ങുകയായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button