KeralaLatest NewsNews

മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത; വളർത്തു നായയെ ബൈക്കിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ച് ഉടമ; സംഭവം മലപ്പുറത്ത്

മലപ്പുറം: വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര സ്വദേശി സേവ്യറാണ് നായയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവത്തിൽ മൃഗസ്നേഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേവ്യറിനെതിരെ പോലീസ് കേസെടുത്തു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 3018 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17,284 പേർ

പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളമാണ് ഇയാൾ നായയെ വലിച്ചിഴച്ചത്. സംഭവം കണ്ട മറ്റ് വാഹനയാത്രികർ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് കൂടുതൽ നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ നായയുടെ കെട്ടഴിച്ച് ശേഷം ബൈക്കിൽ കടന്നു കളഞ്ഞു.

ശല്യമായതിനാൽ നായയെ കളയാൻ കൊണ്ടു പോകുകയായിരുന്നുവെന്നാണ് സേവ്യറിന്റെ വാദം. സേവ്യറിന്റെ ക്രൂര പ്രവർത്തിക്കെതിരെ നാട്ടുകാർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

Read Also: ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി; പെട്ടിമുടിയിലെ കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

Related Articles

Post Your Comments


Back to top button