KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 3018 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17,284 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3,018 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 975 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 15 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 17,284 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പൂരത്തിന് എത്തുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും; പാപ്പാൻമാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വനം വകുപ്പ്

തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,611 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 255 പേരാണ് അറസ്റ്റിലായത്. 2 വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം റൂറലിൽ 314 കേസുകൾ രജിസ്റ്റർ ചെയ്യുകയും 217 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 155 കേസുകളും കൊല്ലം സിറ്റിയിൽ 465 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 1097, 121, 2
തിരുവനന്തപുരം റൂറൽ – 192, 119, 0
കൊല്ലം സിറ്റി – 72, 36, 5
കൊല്ലം റൂറൽ – 95, 0, 0
പത്തനംതിട്ട – 37, 38, 0
ആലപ്പുഴ- 34, 18, 0
കോട്ടയം – 49, 64, 0
ഇടുക്കി – 33, 8, 0
എറണാകുളം സിറ്റി – 54, 37, 1
എറണാകുളം റൂറൽ – 75, 18, 0
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 8, 7, 0
പാലക്കാട് – 1, 3, 0
മലപ്പുറം -0, 0, 0
കോഴിക്കോട് സിറ്റി – 4, 0, 0
കോഴിക്കോട് റൂറൽ – 8, 9, 3
വയനാട് – 3, 0, 0
കണ്ണൂർ – 3, 3, 0
കാസർകോട് – 9, 9, 0

Read Also: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വിലയിൽ വമ്പൻ കുറവ്; കോവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button