KeralaLatest NewsNews

സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കാൻ ധാരണ; നിർദ്ദേശങ്ങൾ നൽകി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ആശുപത്രികൾ കിടക്കകളുടെ എണ്ണം അറിയിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് ചികിത്സ നൽകണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടവും സ്വകാര്യ ആശുപത്രികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാനും ധാരണയായി.

Read Also: പതിനാറ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ; ഒടുവിൽ വിജയം; ഒരു മാവിൽ നിന്നും 20 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ച് വയോധികൻ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 3,00,971 പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില പരിശോധനാ ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ 25,000 വരെ ഉയരാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും വർധിക്കും. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സർക്കാർ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യവും ഉണ്ടാകാം.

Read Also: ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു

ഇത് മുന്നിൽ കണ്ടാണ് ഒന്നാംതല, രണ്ടാംതല ചികിത്സാ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. ഒപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button