Latest NewsNewsIndia

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു

മുംബൈ: കോവിഡ് ബാധിതയായ 42 കാരി ആത്മഹത്യ ചെയ്ത നിലയിൽ. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാൻ വാർജെ മാൽവാടി പ്രദേശത്തെ ആശുപത്രി അധികൃതർ വിസമ്മതിച്ചിരുന്നതായാണ് ഭർത്താവിന്റെ ആരോപണം.

Read Also: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് കോവിഡ് രോഗികൾ; ഓക്‌സിജന് കടുത്ത ക്ഷാമം; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

ഏപ്രിൽ രണ്ട് മുതൽ തന്റെ ഭാര്യക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. ലക്ഷണങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ എട്ടിന് പൂനെയിലെ വാർജെ മാൽവാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

എന്നാൽ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. ചികിത്സയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഭാര്യ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ഇയാൾ പറയുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും ഭാര്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും എന്നാൽ നേരത്തെ ചികിത്സിച്ച ഡോക്ടർ പൂനെയിൽ തന്നെയുള്ള ആശുപത്രിയുടെ പ്രധാന ശാഖിലേക്ക് സിടി സ്‌കാനിനായി റഫർ ചെയ്യുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു. ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്കകൾ ലഭ്യമല്ലാത്തതിനാൽ ആശുപത്രി അധികൃതർ തങ്ങളെ തിരിച്ചയക്കുകയായിരുന്നുവെന്നും ഭർത്താവ് ആരോപിക്കുന്നു. പിറ്റേ ദിവസം പുലർച്ചെയാണ് സ്ത്രീ ആത്മഹത്യ ചെയ്യുന്നത്. ആശുപത്രി അധികൃതരുടെ സമീപനമാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും ഭർത്താവ് പറഞ്ഞു.

Read Also: പുതിയ വെളുത്ത അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുന്ന കർഷകർ; ഒരു വിചിത്രമായ അതിജീവനത്തിന്റെ കഥ

അതേസമയം ആശുപത്രി അധികൃതർ ഭർത്താവിന്റെ ആരോപണങ്ങൾ നിഷേധിച്ചു. കോവിഡ് ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button