KeralaLatest NewsNews

അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് തൃശൂര്‍ പൂരം നടത്തണോ ?

ദേവസ്വം അധികാരികളെ നിങ്ങള്‍ക്ക് മനുഷ്യ ജീവനാണോ വലുത് അതോ പൂരമോ ?

കേരളത്തില്‍ കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുമ്പോഴും തൃശൂര്‍ പൂരമാണ് ചര്‍ച്ചാ വിഷയം. ഐ.എം.എയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടും പൂരം നടത്തണമെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് ദേവസ്വം ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി.

Read Also : കോവിഡ് 19 ന്റെ ഭൂരിഭാഗം പേർക്കുമുള്ള ഈ പുതിയ രണ്ട് ലക്ഷണങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്

ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. അതേസമയം തൃശൂര്‍ പൂരം നമുക്കറിയാം. ആളുകളുടെ സമുദ്രമാണത്. തൃശൂര്‍ മാത്രമല്ല കേരളത്തിനകത്തും പുറത്തും നിന്നും പതിനായിരങ്ങളെത്തും. ആളുകള്‍ ഇടിച്ചു കയറിയാല്‍ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിലും ആളുകള്‍ സ്വയം നിയന്ത്രിക്കണം. ഇത്തവണ തൃശൂര്‍ പൂരത്തിന് പോയില്ലെന്ന് പറഞ്ഞ് ഒന്നും സംഭവിക്കാനില്ല. പക്ഷെ എല്ലാവരും കൂടി പോയി അവര്‍ കൊറോണ പടര്‍ത്തുന്നത് സ്വന്തം വീട്ടിലും നാട്ടിലുമാണ്. അവസാനം ആശുപത്രികള്‍ പൂരപ്പറമ്പാകും.

കോവിഡ് രോഗികളുടെ പ്രതിദിനസംഖ്യ വര്‍ധിച്ചാല്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ വെന്റിലേറ്ററിനും ഓക്സിജനും ക്ഷാമമുണ്ടാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.
പരിശോധനകളുടെ എണ്ണം കൂട്ടുന്നതോടെ രോഗികളുടെ പ്രതിദിനസംഖ്യ 25,000 വരെ എത്തിയേക്കാം. അങ്ങനെയൊരു സാഹചര്യം നേരിടാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരാഴ്ചകൊണ്ടാണു രോഗികളുടെ പ്രതിദിനസംഖ്യ 10,000 കടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ് ഈ അവസ്ഥയുണ്ടായത്. രണ്ടാംതരംഗത്തില്‍ അതിവേഗമാണു രോഗികളുടെ എണ്ണപ്പെരുക്കം. കൂടുതല്‍ ഓക്സിജനും വെന്റിലേറ്ററുകളും ഐ.സി.യു. സൗകര്യവുമൊരുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദം ചിലര്‍ക്കു രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ ശ്വാസതടസത്തിന് ഇടയാക്കുന്നതിനാല്‍ ഓക്സിജന്‍, ഐ.സി.യു. സംവിധാനങ്ങളുടെ ആവശ്യമേറും.

രോഗികളുടെ പ്രതിദിനസംഖ്യയ്ക്കൊപ്പം കടുത്ത രോഗലക്ഷണമുള്ളവരുടെ എണ്ണവൂം കൂടിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ ഒഴികെ, മറ്റ് അടിയന്തരനടപടികളിലൂടെ സര്‍ക്കാര്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഒരു സാഹചര്യത്തില്‍ തൃശൂര്‍ പൂരമാണോ അതോ ജനങ്ങളുടെ ജീവനാണോ വലുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് തീരുമാനിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button