KeralaLatest NewsNews

ഇരുളിന്റെ മറവിൽ വിദഗ്ധമായി മോഷ്ടിച്ചത് 5 ലക്ഷം രൂപയും 3 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസിയും; ദമ്പതികൾ അറസ്റ്റിൽ

കേസിൽ പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: വിദഗ്ധമായ രീതിയിൽ കവർച്ച നടത്തിയ ദമ്പതികൾ പിടിയിൽ. ഇലകമണ്ണിൽ പുതുതായി പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും പണവും സ്വർണവും വിദേശ കറൻസിയുമുൾപ്പെടെ മോഷ്ടിച്ച കേസിൽ റിയാസ്, ഭാര്യ ആൻസി എന്നിവരാണ് പിടിയിലായത്.

Also Read: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് കോവിഡ് രോഗികൾ; ഓക്‌സിജന് കടുത്ത ക്ഷാമം; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

സുധീർ ഖാൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരുളിന്റെ മറവിൽ എക്‌സ്റ്റൻഷൻ സ്റ്റിക്കും കാന്തവും ഉപയോഗിച്ച് താക്കോൽ കൂട്ടം കൈക്കലാക്കിയ ശേഷമാണ് ദമ്പതികൾ കവർച്ച നടത്തിയത്. അഞ്ച് ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവും വിദേശ കറൻസിയുമാണ് ഇവർ കൈക്കലാക്കിയത്. അയിരൂർ പോലീസാണ് ഇരുവരെയും പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പോലീസിന് മുൻപാകെ പരാതി ലഭിച്ചിട്ടും കേസിൽ പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. തുടർന്ന് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ, അയിരൂർ എസ്.ഐ രാജേഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ മോഷണ വിവരങ്ങൾ കണ്ടെത്തിയത്. തികച്ചും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button