Latest NewsUAENews

പിങ്ക് തടാകത്തിന് പിന്നാലെ ചന്ദ്രക്കല തടാകം; വിസ്മയങ്ങള്‍ തീർത്ത് യുഎഇ

19കാരനായ സ്വദേശി വിദ്യാര്‍ഥി അമ്മാര്‍ അല്‍ ഫര്‍സിയായിരുന്നു ഫെബ്രുവരിയില്‍ പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ദുബായ്: അത്ഭുതങ്ങളുടെ വിസ്മയം തീർത്ത് യുഎഇ. റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബായ് അല്‍ ഖുദ്ര മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമിമി എന്ന യുവതിയാണ് മനോഹരമായ ഈ തടാകം ക്യാമറയില്‍ പകര്‍ത്തിയത്. റംസാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാര്‍ഥ്യമാകും’ എന്ന അടിക്കുറിപ്പോടെ ഇവര്‍ സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ വൈറലാകാന്‍ ഏറെ നേരം വേണ്ടിവന്നില്ല.

Read Also: ലക്‌നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ

എന്നാൽ അടുത്തിടെ ഒരു സഞ്ചാരി ദുബായ് മരുഭൂമിയിലെ ഒരു തടാകത്തിന് ചുറ്റും ഒറിക്സു(അറേബ്യന്‍ കലമാന്‍)കളെ കണ്ടെത്തിയിരുന്നു. ദുബായിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ പ്രണയതടാകത്തിലേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. മലയാളി കുടുംബങ്ങളടക്കമുള്ളവര്‍ അവധി ദിവസം ചെലവഴിക്കാന്‍ തിരഞ്ഞെടുത്ത പുതിയ കേന്ദ്രമായിരുന്നു ലവ് ലേയ്ക്. തുടര്‍ന്നാണ് റാസല്‍ഖൈമ അല്‍ റംസില്‍ പിങ്ക് നിറത്തിലുള്ള ജലമൊഴുകുന്ന തടാകം കണ്ടെത്തിയത്. 19കാരനായ സ്വദേശി വിദ്യാര്‍ഥി അമ്മാര്‍ അല്‍ ഫര്‍സിയായിരുന്നു ഫെബ്രുവരിയില്‍ പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇൗ തടാകം കാണാനും ഒട്ടേറെ പേരെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button