Latest NewsNewsIndia

ആശങ്ക ഉയരുന്നു; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല

മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,924 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 351 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

നിലവിൽ 6,76,520 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 31,59,240 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,412 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈ നഗരത്തിൽ മാത്രം ഇന്ന് 7,381 പേർക്കാണ് കോവിഡ് പോസിറ്റീവായത്. 57 പേർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഇന്ന് 15,785 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 10,941 കേസുകളും പശ്ചിമ ബംഗാളിൽ 8,426 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button