CinemaMollywoodLatest NewsNewsBollywoodEntertainment

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണ്: കരീന കപൂർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് കരീന കപൂർ. ബോളിവുഡിലെ പല താരറാണിമാരും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീന മാത്രം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. അതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള കാരണം വെളിപ്പെടുത്തിരിക്കുകയാണ് താരം. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണെന്നാണ് കരീന പറയുന്നത്.

” നിരവധി ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഭാഷ അറിയാത്തതിനാൽ അഭിനയിക്കാൻ പേടിയാണ്. മലയാള സിനിമയും ഞാൻ ചെയ്യില്ല” കരീന പറഞ്ഞു. നേരത്തെ മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കരീനയും വേഷമിടും എന്ന റിപ്പോർട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ കരീന തള്ളിയിരുന്നു. അങ്ങനെ ഒരു ഓഫറും തന്നെ തേടി എത്തിയിട്ടില്ലെന്നാണ് കരീന പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button