COVID 19Latest NewsNewsIndia

രാത്രികാല കർഫ്യൂ, ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ; കൊവിഡിനെ നേരിടാൻ പുതിയ നിയന്ത്രണങ്ങളുമായി തമിഴ്നാട്

രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച് ചേർത്ത മീറ്റിംഗിലാണ് തീരുമാനം.

രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തർ സംസ്ഥാന യാത്രകൾക്കും വിലക്ക്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ കർഫ്യൂവിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി. ഞായറാഴ്ചയിലെ ലോക്ക്ഡൗണിലും ഇതുതന്നെ സ്ഥിതി. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി.

Also Read:ഇൻഡോറിൽ പാസ്റ്റര്‍ എ.ജെ. സാമുവലിന്‍റെ കുടുംബത്തില്‍ മൂന്നുപേര്‍ പത്തുദിവസത്തിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഹോട്ടലുകളില്‍ രാവിലെ 6 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയും പാര്‍സല്‍ സൗകര്യം അനുവദിക്കും. ഇതുകൂടാതെ, കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളും നിർദേശങ്ങളും സർക്കാർ നൽകി. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ.

ഇതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 10,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 70,391 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button