Latest NewsNewsInternational

ഈജിപ്ത് സൈന്യത്തെ പിന്തുണച്ചവർക്ക് മരണശിക്ഷ വിധിച്ച് ഭീകരസംഘടന; മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത്

കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്ക്കപ്പെട്ടത്.

കെയ്‌റോ: ക്രിസ്ത്യാനികള്‍ക്ക് താക്കീതുമായി ഐഎസ് രംഗത്ത്. മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഈജിപ്തിലെ ഭീകരസംഘടന. ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് സംഘം വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള സംഘടനയാണിത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്ക്കപ്പെട്ടത്. വിഡിയോയില്‍ ഭീകരരുടെ മുഖം അവ്യക്തമാണ്.

Read Also: ‘ഇറാനെ തകർക്കാൻ അത്ര എളുപ്പമില്ല’; തുറന്നു സമ്മതിച്ച്‌ ഇസ്രായേല്‍

എന്നാൽ എകെ 47 തോക്കുമായി നില്‍ക്കുന്ന ഭീകരര്‍ തങ്ങളുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി “ഈജിപ്ത് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത് ” എന്ന് പറയുന്നുണ്ട്. അതിനുശേഷം മുന്നില്‍ മുട്ടിലിരുത്തിയിരിയ്ക്കുന്ന സലാമയുടെ തലയിലേയ്ക്ക് നിറയൊഴിയ്ക്കുന്നു. ഇതേരീതിയില്‍ ഈജിപ്ത് സൈന്യത്തിന്റെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോയും ഇതോടൊപ്പം അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button