Latest NewsNewsInternational

‘ഇറാനെ തകർക്കാൻ അത്ര എളുപ്പമില്ല’; തുറന്നു സമ്മതിച്ച്‌ ഇസ്രായേല്‍

2007ല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരിക്കെ, സിറിയയിലെ ആണവ നിലയം തകര്‍ക്കുന്നതിനുള്ള 'ഓപ്പറേഷന്‍ ഓര്‍ച്ചാര്‍ഡ്' രൂപകല്‍പ്പന ചെയ്യുന്നതിനും ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

തെല്‍ അവീവ്: ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നത് അത്ര എളുപ്പമല്ലെന്ന് തുറന്ന് സമ്മതിച്ച്‌ ഇസ്രായേല്‍. ‘ഓപ്പറേഷന്‍ ഓപ്പറ’യുടെ ഭാഗമായി 1981 ജൂണില്‍ ഇറാഖിലെ ആണവ നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരില്‍ ഒരാളായ ജനറല്‍ ആമോസ് യാഡ്‌ലിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2007ല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരിക്കെ, സിറിയയിലെ ആണവ നിലയം തകര്‍ക്കുന്നതിനുള്ള ‘ഓപ്പറേഷന്‍ ഓര്‍ച്ചാര്‍ഡ്’ രൂപകല്‍പ്പന ചെയ്യുന്നതിനും ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയെ കൈകാര്യം ചെയ്യേണ്ടത് വളരെ വ്യത്യസ്ഥമായിട്ടായിരിക്കണമെന്ന് അമേരിക്കന്‍ ന്യൂസ് ഔട്ട്‌ലെറ്റായ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പരിഗണിക്കേണ്ട ആദ്യ ഘടകം മുന്നറിവില്ലായ്മായാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ സദ്ദാമും അസദും അത്ഭുതപ്പെടുകയാണുണ്ടായത്-അദ്ദേഹം പറഞ്ഞു.

Read Also: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവം; കേസിൽ നാലു പേരെ കൂടി പ്രതിചേർത്തു

എന്നാല്‍, ഇറാനില്‍ സ്ഥിതി അതല്ല. 20 വര്‍ഷമായി അവര്‍ ഈ ആക്രമണത്തിനായി കാത്തിരിക്കുകയാണ്. ഇറാഖിന്റെയും സിറിയയുടെയും പദ്ധതികള്‍ ഒരു പ്രദേശത്താണ് സ്ഥിതിചെയ്തിരുന്നത്. എന്നാല്‍, ഇറാന്‍ ‘കൂടുതല്‍ ശക്തവും ചിതറിക്കിടക്കുന്നതുമായ’ രാജ്യത്തുടനീളമുള്ള ഡസന്‍ കണക്കിന് കേന്ദ്രങ്ങളിലാണ് ആണവ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് ആണവ പദ്ധതിയെ ആക്രണത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. കൂടാതെ, എല്ലാ സൈറ്റുകളെക്കുറിച്ചും ഏജന്‍സികള്‍ക്ക് വേണ്ടത്ര രഹസ്യ വിവരങ്ങള്‍ ഇല്ലെന്നും അവയില്‍ ചിലത് ഭൂഗര്‍ഭത്തിലും മറ്റുചിലത് പര്‍വതപ്രദേശങ്ങളിലും മറഞ്ഞിരിക്കുന്നതായും യാഡ്‌ലിന്‍ വ്യക്തമാക്കി. ഇറാന്‍ തങ്ങള്‍ നടപ്പാക്കിയ കാര്യങ്ങളില്‍നിന്നു ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിന്നും ഞങ്ങളും പഠിച്ചു.

shortlink

Post Your Comments


Back to top button