Latest NewsNewsInternational

രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാൻ സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകി: ഇറാനിയൻ ചാര ശൃംഖല തകർത്തതായി ഇസ്രായേൽ

ഇറാനിയൻ രഹസ്യാന്വേഷണ ഏജൻറായ റാംബോദ്​ നാംദാർ എന്നയാളാണ്​ ചാരന്മാരെ റിക്രൂട്ട്​ ചെയ്​തതെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്​.

ടെൽഅവീവ്​: ഇറാനിയൻ ചാര ശൃംഖല തകർത്തതായി ഇസ്രായേൽ. ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്​ അഞ്ച്​ പേർക്കെതിരെ കുറ്റം ചുമത്തി ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. നാല്​ സ്​ത്രീകൾക്കും ഒരു പുരുഷനുമെതിരെയാണ്​ നടപടി. ഇറാനിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് പ്രതികളെന്ന്​ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം ‘ഭീകര പ്രവർത്തനം’ പരാജയപ്പെടുത്തിയതിന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു.

ഇറാനിയൻ രഹസ്യാന്വേഷണ ഏജൻറായ റാംബോദ്​ നാംദാർ എന്നയാളാണ്​ ചാരന്മാരെ റിക്രൂട്ട്​ ചെയ്​തതെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്​. ജൂത മതക്കാരൻ എന്ന്​ അവകാശപ്പെടുന്ന അയാൾ, ഇസ്രയേൽ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങൾ പകർത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകിയെന്നും ​ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Read Also: മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ട്: മന്ത്രി വി.ശിവന്‍കുട്ടി

എന്നാൽ, അയാൾ ഇറാനിന്​ വേണ്ടി പ്രവർത്തിക്കുന്നയാളാണെന്ന്​ അറിയില്ലായിരുന്നുവെന്ന്​ ആരോപണ വിധേയരായ സ്​ത്രീകളുടെ അഭിഭാഷകൻ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകർക്കാൻ അവർക്ക്​ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളിൽ ഇറാനിയൻ ചാര ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകൾക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിൻ ബെറ്റ് പ്രതികരിച്ചു.

shortlink

Post Your Comments


Back to top button