Latest NewsNewsInternational

സൈനികർ​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണം: ഇറാനെതിരെ ഭീഷണിയുമായി ഇസ്രായേൽ

യു.എസ്​ അനുമതി ലഭിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന്​ സജ്ജമാണെന്നാണ്​ ഇസ്രായേൽ നിലപാട്​.

ജറുസലേം: ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അമേരിക്കയുമായി ചേർന്ന്​ സൈനിക പരിശീലനത്തിനും ഇസ്രായേൽ തയാറെടുക്കുന്നതായാണ്​ റിപ്പോർട്ട്​. എന്തുവില കൊടുത്തും ഇറാ​ന്‍റെ ആണവ കേന്ദ്രങ്ങളിൽ ലക്ഷ്യം വെച്ചാണ്​ ഇസ്രായേലി​ന്‍റെ നീക്കം. കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്​സ്​ ഇറാനു മേലുള്ള ഉപരോധം പിൻവലിക്കരുതെന്ന്​ ബൈഡൻ ഭരണകൂടത്തോട്​ ആവശ്യപ്പെട്ടിരുന്നു.

Read Also: ആരോഗ്യ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍, സുരക്ഷാ കവചമൊരുക്കിയ പൊലീസുകാര്‍ക്കു നേരെ വെടിവയ്പ്പ് : ഒരു മരണം

യു.എസ്​ അനുമതി ലഭിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന്​ സജ്ജമാണെന്നാണ്​ ഇസ്രായേൽ നിലപാട്​. ഇതുമായി ബന്ധപ്പെട്ട്​ സംയുക്​ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്​. അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച്​ ഇറാ​ൻെറ പശ്ചിമ പ്രവിശ്യയിൽ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാൽ അതോടെ ഇസ്രായേലി​ൻെറ അവസാനം കുറിക്കുമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു. ഇറാനിലെ ആണവ കരാർ പുനസ്ഥാപിക്കാൻ അമേരിക്ക ഒഴികെയുള്ള വൻശക്​തി രാജ്യങ്ങളുമായുള്ള വിയന്ന ചർച്ച നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ്​ ഇസ്രായേലി​ന്‍റെ യുദ്ധഭീഷണി. 2015ൽ രൂപപ്പെടുത്തിയ വ്യവസ്ഥകളിൽ ഊന്നി വേണം കരാറെന്ന ഇറാ​ന്‍റെ ഉപാധി യു.എസ്​ തള്ളി. ഈ സാഹചര്യത്തിൽ വിയന്ന ചർച്ച പരാജയപ്പെട്ടാൽ പശ്ചിമേഷ്യൻ സാഹചര്യം കൂടുതൽ സങ്കീർണമായേക്കും.

shortlink

Post Your Comments


Back to top button