Latest NewsKeralaNews

കോഴിക്കോട് നിയന്ത്രണങ്ങൾ കർശനമാകുന്നു; ആരാധനാലയങ്ങളിൽ അഞ്ചു പേർക്ക് മാത്രം പ്രവേശനാനുമതി;വിവാഹ ചടങ്ങുകൾക്കും നിയന്ത്രണം

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ചു പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ചു പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.

Read Also: കൊച്ചിയിൽ വൻ സ്വർണവേട്ട; കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം സ്വർണം പിടികൂടി

ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവ്വീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവ്വീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതൽ 9 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ.

Read Also: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ

കോഴിക്കോട് ജില്ലകളിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button