Latest NewsKeralaNews

കോട്ടയത്തെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം

കോട്ടയം: കളക്ടറേറ്റ് ഉൾപ്പെടെ കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പെതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകൾ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തിൽ പെട്ടികൾ വെച്ചിട്ടുണ്ട്.

Read Also: ചുട്ടുപൊള്ളുന്ന ചൂടിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ തിരഞ്ഞ് ഗര്‍ഭിണിയായ ഡിഎസ്പി- വീഡിയോ

ഈ പെട്ടികളിൽ ലഭിക്കുന്ന അപേക്ഷകൾ ശേഖരിച്ച് സമയബന്ധിതമായി അതാത് ഓഫീസുകളിൽ എത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ സർക്കാർ ഓഫീസുകളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ആവശ്യങ്ങൾക്കായി ഓഫീസുകളിലേക്ക് പോകുന്നവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കും. കളക്ടറേറ്റിലേക്കുള്ള പ്രവേശനവും മടക്കവും പ്രധാന കവാടത്തിൽക്കൂടി മാത്രമാക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലേതുപോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേയില്ലെന്ന് നിമിഷ സജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button