Latest NewsNewsFootballSports

ലെവൻഡോസ്‌കി തിരിച്ചെത്തി, ലക്ഷ്യം മുള്ളറിന്റെ റെക്കോർഡ്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം ലെവൻഡോസ്‌കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തിലധികം പുറത്തിരുന്ന താരം അടുത്ത മത്സരം മുതൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളത്തിലിറങ്ങും. പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലെവൻഡോസ്‌കി നഷ്ടമായിരുന്നു. ബുണ്ടസ് ലീഗ കിരീടം ബയേൺ ഏകദേശം ഉറപ്പിച്ചതിനാൽ ലെവൻഡോസ്‌കിയുടെ ഇനിയുള്ള ലക്ഷ്യം ജെർദ് മുള്ളറിന്റെ റെക്കോർഡ് മറികടക്കാനാകും.

ബുണ്ടസ് ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് ഇതിഹാസ താരം ജെർദ് മുള്ളറുടെ പേരിലാണ്. 40 ഗോളുകളാണ് മുള്ളർ നേടിയിട്ടുള്ളത്. ലെവൻഡോസ്‌കി ഈ സീസണിൽ 35 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ബയേണിന് ബാക്കിയുള്ളത് ആകെ നാല് മത്സരങ്ങളാണ്. ഈ സീസണിൽ ലെവൻഡോസ്‌കി റെക്കോർഡ് മറികടക്കുമോ എന്നതാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button